ശ്രീനഗറിലെ ഖന്യാര്‍ പ്രദേശത്ത് ഞായറാഴ്ച തീവ്രവാദിയുടെ വെടിയേറ്റ് വീരമൃത്യു വരിച്ച 25കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ ശവസംസ്‌കാര ചടങ്ങില്‍ വന്‍ ജനക്കൂട്ടം . കുപ്വാര ജില്ലക്കാരനായ പ്രൊബേഷണറി സബ് ഇന്‍സ്‌പെക്ടര്‍ അര്‍ഷാദ് അഹമ്മദാണ് മരിച്ചത്. പിടികൂടിയ പ്രതികളിലൊരാളെ അര്‍ഷാദ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുക ആയിരുന്നു, അവിടെ നിന്ന് മടങ്ങുന്നതിനിടെ ആണ് വെടിയേറ്റത്.
ജമ്മു കശ്മീര്‍ പോലീസ് , ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് രക്തസാക്ഷി ഓഫീസര്‍ അര്‍ഷാദ് അഹമ്മദിന്റെ ശവസംസ്‌കാരത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. മൃതദേഹത്തിന് ചുറ്റും വന്‍ ജനക്കൂട്ടമാണ് കാണുന്നത്. ജവാന് ആദരാഞ്ജലി അര്‍പ്പിക്കാന്‍, താഴ്വരയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഷാദ് അഹമ്മദിന്റെ ഫോട്ടോ ട്വിറ്റര്‍ ഡിപിയില്‍ ഇട്ടു.
ഫോട്ടോയ്‌ക്കൊപ്പം എല്ലാ പോലീസ് ഉദ്യോഗസ്ഥരും വീ ആര്‍ ഓള്‍ അര്‍ഷാദ് എന്ന ഹാഷ്ടാഗും എഴുതിയിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍, ഭീകരന്‍ വളരെ അടുത്തുനിന്ന് പോലീസുകാരനു നേരെ രണ്ട് ബുള്ളറ്റുകളെങ്കിലും പുറകില്‍ നിന്ന് വെടിവെച്ച് ഓടുന്നതായി കാണാം.
സബ് ഇന്‍സ്‌പെക്ടറെ സൗരയിലെ എസ്‌കിഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു.
#PoliceOfficerDeath #SrinagarPoliceattack #KeralaKaumudinews
0 Comments