Going back to UAE costs a quarter of a lakh rupees; likely relief from August 5 | Keralakaumudi

Going back to UAE costs a quarter of a lakh rupees; likely relief from August 5 | Keralakaumudi

പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കില്‍ ഇളവ് വന്നതോടെ നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം. ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് കാല്‍ ലക്ഷത്തിലേറെ രൂപയാണ്.
യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ മുതല്‍ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ.യാത്രക്കാര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുമ്പ് നടത്തിയ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും, നാല് മണിക്കൂര്‍ മുമ്ബ് വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധനയും നടത്തണം. ഐസിഎ വെബ്‌സൈറ്റ് വഴി അനുമതി നേടണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം, യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തേക്ക് തിരികെയെത്താം.

#UAE #Travelcost #Keralakaumudinews

Malayalam breaking newsKeralaKaumudimalayalam news live

Post a Comment

0 Comments